
ദുബൈ വേൾഡ് കപ്പ് നാളെ; 125 കുതിരകൾ മൽസരത്തിന്
ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പിന്റെ 28ാമത് എഡിഷൻ ശനിയാഴ്ച ദുബൈ മെയ്ദാൻ റേസ്കോഴ്സിൽ നടക്കും. എല്ലാവർഷവും ലോകശ്രദ്ധ നേടാറുള്ള വേൾഡ് കപ്പിൽ ഇത്തവണ 14 രാജ്യങ്ങളിലെ 125 കുതിരകളാണ് പോരിനിറങ്ങുന്നത്. ആയിരക്കണക്കിന് കാണികളെയും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരെയും ഗാലറിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ദുബൈ റേസിങ് ക്ലബ് ഒരുക്കുന്ന മൽസരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യൻ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളർ സമ്മാനമാണ് ലഭിക്കാറുള്ളത്. മൽസരത്തിന്റെ സമാപന ചടങ്ങിന്…