ദുബൈയിൽ നിന്നുള്ള ചില സർവിസുകൾ റദ്ദാക്കി സ്പൈസ് ജെറ്റ്

ഇ​ന്ത്യ​യി​ലെ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ സ്​​പൈ​സ്​ ജെ​റ്റ്​ ദു​ബൈ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ചി​ല സ​ർ​വി​സു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി റ​ദ്ദാ​ക്കി. പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​​ സ്​​പൈ​സ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം എ​യ​ർ​പോ​ർ​ട്ട്​ ഫീ​സി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​തോ​ടെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​വി​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യ​തെ​ന്നാ​ണ്​​ സൂ​ച​ന. ദു​ബൈ​യി​ൽ​നി​ന്ന്​ മും​ബൈ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. പ​ല യാ​ത്ര​ക്കാ​ർ​ക്കും അ​വ​സാ​ന നി​മി​ഷ​മാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ​സ​ന്ദേ​ശം ല​ഭി​ച്ച​ത്. സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യ വി​മാ​ന​ത്തി​ലെ…

Read More