
2024ലെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ പ്രഖ്യാപിച്ചു
ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആഘോഷാരവങ്ങളിലേക്ക് മിഴി തുറക്കാൻ ദുബൈ നഗരം. 38 ദിവസം നീളുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ പ്രഖ്യാപിച്ചു. ഡിസംബർ ആറു മുതൽ 2025 ജനുവരി 12 വരെയാണ് ഫെസ്റ്റിവൽ. ആഘോഷവും ആരവവും ഒത്തുചേരുന്ന ലോകോത്തര ഷോപ്പിങ് അനുഭവത്തിലേക്കാണ് ദുബൈ നഗരം കൺതുറക്കുന്നത്. ആയിരത്തിലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ മേളയാണിത്. തത്സമയ ഗാനമേളകൾ, പുതുവത്സരാഘോഷങ്ങൾ, തീം പാർക്ക് യാത്രകൾ, ഔട്ട്ഡൗർ സാഹസിക യാത്രകൾ, ബീച്ച് ആഘോഷങ്ങൾ, സമ്മാനങ്ങൾ…