
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന് വെള്ളിയാഴ്ച തുടക്കം
ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന വ്യാപാരോത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30മത് എഡിഷന് വെള്ളിയാഴ്ച തുടക്കമാകും. ഡിസംബർ ആറു മുതൽ ജനുവരി 12 വരെ 38 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ ഗംഭീര ആഘോഷ പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 1000 ഡ്രോണുകൾ പങ്കെടുക്കുന്ന ഡ്രോൺ, കരിമരുന്ന് പ്രദർശനങ്ങളാണ് ഇതിൽ ഏറ്റവും വലിയ ആകർഷണം. കൂടാതെ, കൈനിറയെ സമ്മാനങ്ങളും നേടാം. ദിവസവും രണ്ടു തവണ ഡ്രോൺ പ്രദർശനം ഉണ്ടാകും. ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെ.ബി.ആറിലുമായി രാത്രി എട്ടിനും 10നുമാണ്…