
നിയമം ലംഘിച്ച് ജെറ്റ് സ്കീ നടത്തിപ്പ് ; കർശന നടപടിയുമായി ദുബൈ തുറമുഖ പൊലീസ്
നിയമം ലംഘിച്ച ജെറ്റ് സ്കീ നടത്തിപ്പുകാർക്കെതിരെ കർശന നടപടിയെടുത്ത് ദുബൈ തുറമുഖ പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ എമിറേറ്റിലെ വിവിധ ബീച്ചുകളിൽ 212 നിയമ ലംഘനങ്ങളാണ് സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. ഇതിൽ ജെറ്റ് സ്കീ ഉപയോഗിക്കുന്ന 160 വ്യക്തികളും മറ്റ് നിയമം ലംഘിച്ച 52 പേരും ഉൾപ്പെടും. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് ജെറ്റ് സ്കീകൾ പ്രവർത്തിപ്പിക്കുക, നീന്തലിടങ്ങൾ, ഹോട്ടൽ, ബീച്ചുകൾ തുടങ്ങി നിരോധിത മേഖലകളിലേക്ക് പ്രവേശിക്കുക, നിശ്ചിത സമയത്തിൽ കൂടുതൽ ജെറ്റ് സ്കീകൾ പ്രവർത്തിപ്പിക്കുക,…