
വിനോദ സഞ്ചാര മേഖലയെ ഉണർത്തി ക്രൂസ് കപ്പലുകൾ ദുബൈ തുറമഖത്ത് എത്തിത്തുടങ്ങി
വിനോദ സഞ്ചാരികളുമായി ക്രൂസ് കപ്പലുകൾ ദുബൈ തുറമുഖത്ത് എത്തിത്തുടങ്ങി.വ്യാഴാഴ്ചയാണ് സീസണിലെ ആദ്യ കപ്പൽ മെയിൻ ഷിഫ്-2 മിന റാശിദിലെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ എത്തിയത്.വരും ആഴ്ചകളിൽ 150 ഓളം കപ്പലുകൾ എമിറേറ്റിലെ രണ്ട് തുറമുഖങ്ങളിലായി നങ്കൂരമിടും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വലിയ വളർച്ചയാണ് ഈ വർഷം ഈ മേഖലയിൽ പ്രതീക്ഷിക്കപ്പെടുന്നത്. മിന റാശിദിലും ദുബൈ ഹാർബറിലുമായാണ് കപ്പലുകളെത്തുക. പ്രധാന ക്രൂസ് കപ്പൽ കമ്പനികളായ എം.എസ്.സി ക്രൂസ്, ടി.യു.ഐ ക്രൂസ്, എയ്ഡ ക്രൂസ്, കോസ്റ്റ ക്രൂസ്,…