
രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ദുബൈ പൊലീസ് ; 120 പേർ പങ്കെടുത്തു
ദുബൈ എമിറേറ്റിലെ താമസക്കാർക്കായി രക്തദാനത്തിന് അവസരമൊരുക്കി ക്യാമ്പയിനുമായി ദുബൈ പൊലീസ്. കാമ്പയിനിൽ 120ലേറെ വിവിധ രാജ്യക്കാരായ ആളുകൾ രക്തദാനം നടത്തിയതായി അധികൃതർ അറിയിച്ചു. സമൂഹത്തിൽ രക്തദാന സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ ‘ഓരോ തുള്ളിയും വിലപ്പെട്ടത്’ എന്ന തലക്കെട്ടിലാണ് പരിപാടിയൊരുക്കിയത്. പോസിറ്റിവ് സ്പിരിറ്റ്, ദുബൈ പൊലീസ് ഹെൽത്ത് ക്ലബ്, നാവി സ്പോർട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. രക്തദാനം വളരെ സുപ്രധാനമാണെന്നും ഇത്തരം മാനുഷിക പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ഡയറക്ടർ ഫാത്തിമ…