
തൊഴിലാളികൾക്കായി പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്
സാമൂഹിക ഉത്തരവാദിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്, 2023 ഡിസംബർ 31 ന്, തൊഴിലാളികൾക്കായി പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന് , അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു.ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 3 കാറുകളും നിരവധി സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകി. അൽകൂസിലാണ് പ്രധാന ആഘോഷ പരിപാടി നടന്നത്. ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ്…