
15 ദശലക്ഷത്തിലധികം സന്ദർശകർ ദുബായ് പാർക്കുകളിലെത്തി
2023-ന്റെ ആദ്യ പകുതിയിൽ 15 ദശലക്ഷത്തിലധികം സന്ദർശകർ എമിറേറ്റിലെ പാർക്കുകളിലെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു പാർക്കുകൾ, നൈബർഹുഡ് പാർക്കുകൾ, തടാകങ്ങൾ, മറ്റു വിനോദകേന്ദ്രങ്ങൾ എന്നിവയിലെത്തിയ സന്ദർശകരുടെ അകെ കണക്കുകൾ പ്രകാരമാണിത്. പതിനഞ്ച് ദശലക്ഷം സന്ദർശകർ എന്നത് ഒരു റെക്കോർഡാണ്. 2022-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 50 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ ഇതേ കാലയളവിൽ പത്ത് ദശലക്ഷം…