
ദുബൈ മുനിസിപ്പാലിറ്റിയുടെ റമാദാൻ സൂഖ് ഇന്ന് മുതൽ
മുനിസിപ്പാലിറ്റി ഒരുക്കുന്ന റമദാൻ സൂഖിന്റെ മൂന്നാം സീസൺ ശനിയാഴ്ച ആരംഭിക്കും. ദേര ഗ്രാൻഡ് സൂഖിയിലെ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റ് സ്ക്വയറിലാണ് സൂഖ് പ്രവർത്തിക്കുക. ഫെബ്രുവരി 22 വരെ പ്രവർത്തിക്കുന്ന സൂഖിൽ, പരമ്പരാഗത റമദാൻ ഉൽപന്നങ്ങളുടെ ആകർഷകമായ ശേഖരമുണ്ടാകും. വ്രതമാസത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സൂഖ് പ്രവർത്തനമാരംഭിക്കുന്നത്. അതോടൊപ്പം വിനോദസഞ്ചാരികൾക്ക് പരമ്പരാഗത മാർക്കറ്റ് സന്ദർശിക്കാനുള്ള അവസരവുമാണ് ഒരുങ്ങുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സൂഖിന്റെ പ്രവർത്തന സമയം.മാർക്കറ്റിൽ വിവിധ വിനോദ, ടൂറിസം, വാണിജ്യ പരിപാടികളും ഒരുക്കും….