ദുബൈയിൽ മെഗാ എയർപോർട്ട് വരുന്നു; 2030ൽ നിർമാണം പൂർത്തിയാക്കും

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി മെഗാ എയർപോർട്ട് നിർമിക്കാൻ പദ്ധതി. ഡിഎക്‌സ്ബി എന്ന അയാട്ട കോഡിൽ ലോകപ്രശസ്തമായ നിലവിലെ എയർപോർട്ട് അതിന്റെ ശേഷിയുടെ പാരമ്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ എയർപോർട്ട് നിർമിക്കാൻ നടപടി ആരംഭിക്കുന്നത്. 2030 ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദുബൈ എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്ത്സ് ആണ് മെഗാ എയർപോർട്ട് പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്. വർഷത്തിൽ 12 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിന്റെ പരമാവധി ശേഷി. യാത്രക്കാരുടെ തിരക്കേറിയതോടെയാണ് മെഗാ എയർപോർട്ട്…

Read More