
റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജ്, ദുബൈ മാൾ ബസ് സർവിസ്
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റാസൽഖൈമയിൽ നിന്ന് ദുബൈ മാൾ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലേക്ക് പ്രത്യേകം ബസ് സർവിസ് ഏർപ്പെടുത്തി റാക് ട്രാൻസ്‌പോർട്ട് അതോറിറ്റി (റാക്ട). ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.എ)യുടെയും ദുബൈ മാൾ മാനേജ്‌മെൻറിൻറെയും സഹകരണത്തോടെയാണ് റാക്ട വാരാന്ത്യ ദിവസങ്ങളിൽ രണ്ട് പുതിയ സർവിസ് തുടങ്ങുന്നത്. ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനുമാണ് റാക് അൽദൈത്ത് മെയിൻ സ്റ്റാൻഡിൽ നിന്ന് ദുബൈ മാളിലേക്ക് സർവിസ്. രാത്രി ഏഴിനും 10.30നുമാണ് ദുബൈ മാളിൽ നിന്ന് റാസൽഖൈമയിലേക്ക് തിരികെ…