
ഈദ് അൽ ഇത്തിഹാദ്; ദുബൈ കെഎംസിസി സമ്മേളനം ഡിസംബർ ഒന്നിന്
യുഎഇയുടെ അമ്പത്തി മൂന്നാമത് ദേശീയദിനാഘോഷത്തിന് ഉത്സവച്ഛായ പകർന്ന് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്‌കാരിക മഹാസമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്റിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉത്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായി പങ്കെടുക്കും. CDA സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്മെന്റ് ഡയരക്ടർ മുഹമ്മദ് അൽ…