
സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ വോളണ്ടിയർ വർക്ക് ലൈസൻസ് പ്രോഗ്രാമുമായി ദുബായ് ഇമിഗ്രേഷൻ
സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർത്ഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (GDRFA) വോളണ്ടിയർ വർക്ക് ലൈസൻസ് പ്രോഗ്രാം സംഘടിപ്പിച്ചു ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിശീലന പരിപാടികൾ ഫോർവേഡ് മാനേജ്മെന്റ് കൺസൾട്ടിംഗ്, സോഷ്യൽ എന്റർപ്രൈസസ് യു കെ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചുവെന്നും പഠന പരിശീലനം പൂർത്തീകരിച്ച 20 ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു. പ്രോഗ്രാമിലൂടെ സന്നദ്ധ പ്രവർത്തനങ്ങൾക്കാവശ്യമായ നൂതന കഴിവുകളും അന്തർദേശീയ നിലവാരത്തിലുള്ള പ്രായോഗിക പരിജ്ഞാനവും പങ്കുവെച്ചതായി ജിഡിആർഎഫ്എയിലെ…