
ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംരക്ഷണം ; കരാറിൽ ഒപ്പ് വച്ച് എം.ബി.ആർ.എസ്.സിയും ദുബൈ ഹെൽത്തും
യു.എ.ഇയിലെ ബഹിരാകാശയാത്രികരുടെ ആരോഗ്യ സംരക്ഷണത്തിന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) ദുബൈ ആരോഗ്യ ഏജൻസിയുമായി ധാരണയിലെത്തി. ബഹിരാകാശ ദൗത്യത്തിന് മുമ്പും ശേഷവും സഞ്ചാരികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ മെഡിക്കൽ പരിശോധന നടത്തുന്നതിനാണ് കരാർ. എം.ബി.ആർ.എസ്.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ സലിം ഹുമൈദ് അൽ മർറിയും ദുബൈ ഹെൽത്ത് സി.ഇ.ഒ ഡോ.അമിർ ഷരീഫുമാണ് കരാറിൽ ഒപ്പുവെച്ചത്. ദൗത്യത്തിന് മുമ്പ് ബഹിരാകാശ യാത്രികരുടെ ആരോഗ്യക്ഷമത ഉറപ്പാക്കുന്നതിനായി എം.ബി.ആർ.എസ്.സി ദുബൈ ഹെൽത്തിന്റെ സഹകരണത്തോടെ മെഡിക്കൽ…