ശൈഖ് സായിദ് റോഡ്- ദുബൈ ഹാർബർ ബന്ധിപ്പിക്കാൻ പുതിയ പാലം നിർമിക്കുന്നു

ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നു. 1500 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ദുബൈ ഹാർബറിലേക്കുളള യാത്ര എളുപ്പമാക്കുന്നതാണ്. രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം സംബന്ധിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് പ്രഖ്യാപനം നടത്തിയത്. ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിക്ക് സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷൻ മുതൽ ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് പാലമുണ്ടാവുക. പാലം നിർമിക്കുന്നതിന് ശമൽ ഹോൾഡിങ് കമ്പനിയുമായി ആർ.ടി.എ…

Read More