
ശൈഖ് സായിദ് റോഡിൽ നിന്ന് ദുബൈ ഹാർബറിനെ ബന്ധിപ്പിച്ച് പാലം വരുന്നു ; 43.1 കോടി ദിർഹമിന്റെ കരാറിന് അംഗീകാരം
ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നതിന് 43.1കോടി ദിർഹമിന്റെ കരാർ. 1,500 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ‘ശമൽ ഹോൾഡിങ്ങു’മായി സഹകരിച്ചാണ് നിർമിക്കുന്നത്. ദുബൈ ഹാർബർ പ്രദേശത്തേക്ക് യാത്ര എളുപ്പമാക്കുന്ന പാലം വഴി രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. ദുബൈ ഹാർബറിലേക്ക് നേരിട്ട് പ്രവേശിക്കാൻ വഴിയൊരുക്കുന്ന പാലം താമസക്കാരുടെയും സന്ദർശകരുടെയും യാത്ര എളുപ്പമാക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സി. ഡയറക്ടർ ബോർഡ്…