
ദുബൈ ഗ്ലോബ് സോക്കർ അവാർഡ്: ഏർലിങ് ഹാളണ്ട് മികച്ച താരം; റൊണാൾഡോക്ക് മൂന്ന് അവാർഡുകൾ
ഫുട്ബാൾ പ്രതിഭകൾക്ക് ദുബൈ ഗ്ലോബ് സോക്കർ അവാർഡുകൾ സമ്മാനിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ഏർലിങ് ഹാളണ്ട് മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുടെ പ്രിയതാരം ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി. ദുബൈ പാം ജുമൈറ അത്ലാന്റിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ രാജകുമാരൻ ശൈഖ് മൻസൂറാണ് ദുബൈ ഗ്ലോബ് സോക്കർ അവാർഡുകൾ വിതരണം ചെയ്തത്. കൂടുതൽ പുരസ്‌കാരങ്ങളും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. മികച്ച കളിക്കാരനായി ഏർലിങ ഹാളണ്ട് തെരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ പ്രിയതാരം, മികച്ച…