
ദുബൈ ഗ്ലോബൽ വില്ലേജ് തുറന്നു ; ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് പതിനായിരങ്ങൾ
ആറു മാസം നീളുന്ന ആഘോഷ രാവുകളിലേക്ക് മിഴി തുറന്ന് ഗ്ലോബൽ വില്ലേജ്. വർണ വൈവിധ്യമാർന്ന വിസ്മയക്കാഴ്ചകളുടെ അകമ്പടിയോടെയാണ് 29-മത് എഡിഷനായി ആഗോള ഗ്രാമം ഹൃദയം തുറന്നത്. ഇന്നലെ (ബുധനാഴ്ച) വൈകീട്ട് ആറു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് സാക്ഷിയാകാൻ പതിനായിരങ്ങൾ എത്തിയിരുന്നു. യു.എ.ഇയിലെ ശൈത്യകാല ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ ഇത്തവണ കൂടുതൽ വൈവിധ്യമാർന്ന വിനോദങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജോർഡൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ രണ്ട് പവലിയനുകളും ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും ഒരു സംയോജിത പവലിയനുകളും ഉൾപ്പെടുത്തി മൊത്തം പവലിയനുകളുടെ എണ്ണം…