
ദുബായ് ജി ഡി ആർ എഫ് എ സേവനങ്ങളിൽ എഐയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും സജീവമാക്കുന്നു
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അവരുടെ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും സജീവമാക്കുന്നു. ദുബായിൽ നടക്കുന്ന ജൈ റ്റെക്സ് ഗ്ലോബലിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സമഗ്ര ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുകയും, നൂതന സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യാനുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഈ നടപടിയിലൂടെ, ദുബായ് റെസിഡൻസിയെ സർക്കാർ സ്ഥാപനങ്ങളുടെ മുൻനിരയിൽ നിർത്താനും, പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ…