ദുബൈ കമ്പനി 10 എയർ ടാക്സികൾ വാങ്ങുന്നു
എയർ ടാക്സി സർവിസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് ഹെലികോപ്ടർ സർവിസ് കമ്പനിയായ എയർ ഷാട്ടോ 10 എയർ ടാക്സികൾക്ക് ഓർഡർ നൽകി. യൂറോപ്യൻ കമ്പനിയായ ക്രിസാലിയോൺ മൊബിലിറ്റിയിൽ നിന്നാണ് എയർ ടാക്സികൾ വാങ്ങുന്നത്. 2030ഓടെ ദുബൈയിൽ വാണിജ്യാടിസ്ഥാനത്തിൽ എയർ ടാക്സി സർവിസുകൾ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. പൈലറ്റിനെ കൂടാതെ അഞ്ച് യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലുള്ള എയർ ടാക്സിയാണ് വികസിപ്പിക്കുന്നത്. നഗരങ്ങളിലേയും പ്രാന്തപ്രദേശങ്ങളിലേയും യാത്രക്ക് അനുയോജ്യമായ രീതിയിലാണ് എയർ ടാക്സികളുടെ രൂപകൽപന….