
ദുബൈയിൽ പുതിയ കൃത്രിമ ദ്വീപ്; ‘പാം ജബൽഅലി’ പദ്ധതി പ്രഖ്യാപിച്ചു
ദുബൈയിൽ പുതിയ കൃത്രിമ ദ്വീപ് കൂടി പ്രഖ്യാപിച്ചു. പാം ജബൽ അലി എന്ന പേരിൽ ദുബൈ ഭരണാധികാരിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ദുബൈയിലെ വിനോദസഞ്ചാര മേഖലക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ടാണ് പുതിയ കൃത്രിമ ദ്വീപ്. ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബൈയിലെ കൃത്രിമ ദ്വീപ് പദ്ധതികളായ പാം ജുമൈറക്കും, പാം ദേരക്കും പിന്നാലെയാണ് പാം ജബൽഅലി കൂടി നിലവിൽ വരുന്നത്. പാം ജുമൈരയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ നഖീലാണ് പാം ജബൽ…