ശ്വാസ കോശത്തിലെ അണുവിനെ കണ്ടെത്താൻ എഐ സാങ്കേതിക വിദ്യയുമായി ദുബൈ സെൻട്രൽ ലബോറട്ടിറി

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ നി​ര​വ​ധി അ​സു​ഖ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​മി​ത ബു​ദ്ധി (എ.​ഐ) സാ​​ങ്കേ​തി​ക വി​ദ്യ ന​ട​പ്പി​ലാ​ക്കി ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന പ​ൾ​മ​ണ​റി ബാ​ക്ടീ​രി​യ​യാ​യ ലെ​ജി​യോ​ണ​ല്ല​യെ അ​തി​വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണി​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സാ​​ങ്കേ​തി​ക വി​ദ്യ ദു​ബൈ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി ഡി​പാ​ർ​ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഹി​ന്ദ്​ മ​ഹ​മൂ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ലെ​ജി​യോ​ണ​ല്ല പ​ൾ​മ​ണ​റി ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വി​പ്ല​വ​ക​ര​മാ​യ ഈ ​രീ​തി യൂ​റോ​പ്യ​ൻ വാ​ട്ട​ർ ടെ​സ്റ്റി​ങ്​ നെ​റ്റ്​​വ​ർ​ക്​…

Read More