
ദുബായ് ക്യാൻ പദ്ധതി: രണ്ട് വർഷത്തിനിടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 18 ദശലക്ഷത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി
എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, രണ്ട് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 18 ദശലക്ഷത്തോളം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിട്ടു കൊണ്ട് 2022 ഫെബ്രുവരി 15-നാണ് ദുബായ് ക്യാൻ പദ്ധതി ആരംഭിച്ചത്. നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായാണ് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു…