
ശൈഖ് മുഹമ്മദ് ബിൻ സായിദ് എയർഷോ സന്ദർശിച്ചു
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ദുബൈ എയർഷോ സന്ദർശിച്ചു. ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നടക്കുന്ന മേളയിൽ ബുധനാഴ്ച മന്ത്രിമാരടക്കം പ്രമുഖരുടെ കൂടെയാണ് അദ്ദേഹമെത്തിയത്. എയർഷോയിലെ സ്റ്റാളുകളും പ്രദർശനങ്ങളും ചുറ്റിക്കാണുകയും വിവിധ അന്താരാഷ്ട്ര പ്രദർശകരോട് സംവദിക്കുകയും ചെയ്തു. വ്യോമയാന മേഖലയിലെ നിരവധി പുതിയ സംവിധാനങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇവ ചോദിച്ചറിഞ്ഞ പ്രസിഡന്റ് എയർഷോ സംഘാടകരെ അഭിനന്ദിക്കുകയും വിജയാശംസകൾ അറിയിക്കുകയും ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ്…