
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെൽനസ് റിസോർട്ട് ദുബൈയിൽ ; പ്രഖ്യാപനം നടത്തി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ
നഗരത്തിൽ 200 കോടി ദിർഹം ചെലവിൽ വെൽബീയിങ് റിസോർട്ടും ഉദ്യാനവും നിർമിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.‘ഥീറം ദുബൈ’ എന്നുപേരിട്ട പദ്ധതി സഅബീൽ പാർക്കിൽ 2028ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ വെൽനസ് സെന്ററായിരിക്കുമിത്. 100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെന്ററിൽ ഒരു പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡനും ഉൾപ്പെടും. ഇവിടെ പ്രതിവർഷം…