
കുട്ടികളുടെ സ്കൂൾ യാത്രാ നടപടികൾ കൈകാര്യം ചെയ്യാൻ ‘ഡിടിസി സ്കൂൾ ബസ്’ ആപ്പ്
യുഎഇയിലെ സ്‌കൂളുകൾ ഉടൻ തുറക്കാനിരിക്കുകയാണ്. കുട്ടികളുടെ സ്കൂൾ യാത്രാ നടപടികളെക്കുറിച്ചായിരിക്കും നിലവിൽ രക്ഷിതാക്കളുടെ ആശങ്ക. എന്നാൽ കുട്ടിയുടെ സുരക്ഷിത യാത്രയെ കുറിച്ചാലോചിച്ച് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. സ്‌കൂൾ ബസുകളുടെ ദൈനംദിന യാത്രാ ഷെഡ്യൂളുകൾ നിയന്ത്രിക്കുന്ന ‘ഡിടിസി സ്കൂൾ ബസ്’ ആപ്പ് നിങ്ങളെ സഹായിക്കും. ‘ഡിടിസി സ്കൂൾ ബസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ബസ്സിന്റെ മുഴുവൻ യാത്രയും എളുപ്പത്തിൽ ട്രാക്കുചെയ്യാൻ സാധിക്കുമെന്നതാണ് സവിശേഷത. ആർടിഎയുടെ തന്നെ ഉപസ്ഥാപനമായ ദുബൈ ടാക്‌സി കോർപ്പറേഷനാണ് ആപ്പ് വികസിപ്പിച്ചത്. കുട്ടികളുടെ സ്‌കൂൾ…