രണ്ട് നാൾ മദ്യശാലകൾ അടഞ്ഞ് കിടക്കും; സമ്പൂ‍ർണ ഡ്രൈ ഡേ

സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.

Read More

ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ

കേരളത്തിൽ ഈ ആഴ്ച രണ്ട് ദിവസം തുള്ളി മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും…

Read More

കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം.  ഛത്തീസ്‍ഗഡിലെ രാജ്‍നന്ദ്ഗാവിലാണ് സംഭവം. വിവാഹ ചടങ്ങിൽ അലങ്കാര നിർമിതികൾക്ക് വേണ്ടിയാണത്രെ ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയിൽ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന്…

Read More

അദ്ഭുതം ഈ മീൻ; വെള്ളമില്ലാതെ 4 വർഷം വരെ ജീവിക്കും: വീഡിയോ വൈറൽ

പേര് ലംഗ് ഫിഷ്. സ്വദേശം ആഫ്രിക്ക. ഇവൻ നിസാരക്കാരനല്ല കേട്ടോ… ആരെയും അദ്ഭുതപ്പെടുത്തുന്ന ഈ മീൻ നാലു വർഷം വരെ വെള്ളമില്ലാതെ ജീവിക്കുമത്രെ..! ഈ ആഫ്രിക്കക്കാരന് ഇണങ്ങി കട്ടപിടിച്ച ചെളിയിൽ ജീവൻ നിലനിർത്താൻ കഴിയും. മഴ വരുന്നതുവരെ മാസങ്ങളോളം ചെളിയിൽ പൂണ്ടുകിടക്കുകയും ചെയ്യും. വിചിത്രരൂപമാണ് ഈ മത്സ്യത്തിനുള്ളത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആഫ്രിക്കൻ ലംഗ് ഫിഷിന്‍റെ വീഡിയോ വൈറലായിരുന്നു. അപ്പോഴാണ് സാധാരണക്കാർക്ക് ഇത്തരത്തിലുള്ളൊരു മീനിനെ കാണാൻ കഴിഞ്ഞത്. സക്കർമൗത്ത്, കോമൺ പ്ലെക്കോ എന്നീ പേരുകളിലും ഈ മത്സ്യം…

Read More

മദ്യശാലകളില്‍ ഡ്രൈ ഡേ തലേന്ന് മിന്നല്‍ പരിശോധന; കാരണങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ്

ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ബെവ്കോ ഔട്ട് ലെറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ്. പത്തോളം തരത്തിലുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ തെരഞ്ഞെടുത്ത ഔട്ട് ലെറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സിന് ലഭിച്ച പരാതികള്‍ ഇങ്ങനെ: മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ വില ചില ഉദ്യോഗസ്ഥര്‍ ഈടാക്കുന്നു. കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്‌ വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നു. ഇതിന്…

Read More