
ധ്രുവ് ജുറേൽ പുതുമുഖം, ആവേശ് ഖാനും ടീമിൽ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് പുതുമുഖം. പേസർ ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. ജസ്പ്രിത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ അടക്കമുള്ളവർ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കെഎസ് ഭരതും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മാനസിക…