
വയർ നിറയെ തിന്നു; ബില്ലിനു പകരം തൊഴിലാളികൾക്ക് ഇടിയും കൊടുത്ത് ചേട്ടന്മാർ
നോയിഡയിൽ നിന്നുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. മദ്യപിച്ചെത്തിയ നാലു പേർ 650 രൂപയ്ക്കു തിന്നുകയും പണം ചോദിച്ചപ്പോൾ ഹോട്ടൽ തൊഴിലാളികളെ ഇടിച്ചു പഞ്ചറാക്കുകയും ചെയ്ത വീഡിയോ ആണ് വൈറലായത്. നോയിഡയിലെ സെക്ടർ 29 ലെ കുക് ദു കു ഭക്ഷണശാലയിൽ ഇന്നലെ രാത്രി വൈകിയാണ് സംഭവം. വീഡിയോ ദൃശ്യങ്ങളിൽ മദ്യപസംഘം തൊഴിലാളിയെ മർദിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. ഇവരിൽ ഒരാൾ റസ്റ്ററൻറ് ജീവനക്കാരനെ ചവിട്ടി നിലത്തുവീഴ്ത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൻറെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും ധാരാളം…