വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രികൻ; പരാതി

വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതായി വൃദ്ധയുടെ പരാതി. ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ നവംബറിലാണ് സംഭവം. മദ്യപിച്ച് സഹയാത്രികൻ അതിക്രമം കാട്ടിയെന്നാണ് പരാതി. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്യാബിൻ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറിയ ആൾ ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊന്നും…

Read More