മദ്യപിച്ചാല്‍ മണക്കാതിരിക്കാനായി ചില മാര്‍ഗങ്ങള്‍ ഇതാ

മദ്യപിച്ചാല്‍ മണം ഇല്ലാതിരിക്കാനായി പലരും പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരാണ്. മദ്യത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, മറിച്ച് മദ്യപിച്ചെന്ന് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കാനാണ് ശ്രമമാണ് ഇതിന് പിന്നില്‍. യഥാര്‍ത്ഥത്തില്‍ മദ്യത്തിന്റെ ഗന്ധം അത്രവേഗം വിട്ടുപോകുന്നതല്ല. താത്കാലികമായി ഗന്ധം ഒഴിവാക്കാമെന്നല്ലാതെ മദ്യം നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് മെറ്റബോളിസ് ചെയ്ത് ഇല്ലാതാകുന്നത് വരെ മദ്യത്തിന്റെ ഗന്ധം നീണ്ടുനില്‍ക്കും. ഓഫീസ് മീറ്റിംഗുകളില്‍ പങ്കെടുക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ ഒത്തുചേരാനോ അതുമല്ലെങ്കില്‍ ഭാര്യയുടെ മുന്നില്‍ താത്കാലികമയി രക്ഷപ്പെടാനോ ഒക്കെ മദ്യത്തിന്റെ ഗന്ധം ഇല്ലാതായെങ്കില്‍ എന്ന്…

Read More

മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രൈവറെയും കൊണ്ടാണ് വന്നതെന്ന് ഉറപ്പുവരുത്തണം; കോയമ്പത്തൂരിൽ ബാറുടമകൾക്ക് പൊലീസിന്റെ നിർദേശം

മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂർ പൊലീസ് രംഗത്ത്. വാഹനവുമായി മദ്യപിക്കാൻ ബാറിൽ വരുന്നവർ തിരിച്ച് വാഹനം ഓടിക്കില്ലെന്ന് ബാറുടമകൾ ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നിർദേശിച്ചത്. മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രൈവറെയും കൊണ്ടാണ് വന്നതെന്ന് ബാറുടമകൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ മദ്യപിച്ചശേഷം അയാൾക്ക് പോകാൻ വാഹനം സജ്ജമാക്കുകയോ പകരം ഡ്രൈവറെ ഏർപ്പെടുത്തുകയോ വേണമെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച ഇക്കാര്യം അറിയിച്ച് ബാറുടമകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സിറ്റി പൊലീസ്…

Read More

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ലഹരി ഉപയോഗിച്ചാണ് എത്തുന്നതെന്ന് കങ്കണ റണാവത്ത്

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാഹുല്‍ മദ്യപിച്ച്, അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചാണ് പാര്‍ലമെന്റില്‍ എത്തുന്നതെന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. രാഹുല്‍ നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി. രാഹുലിന്റെ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്തുവന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. അമ്മ ക്രിസ്ത്യാനിയും. രാഹുലിന് പക്ഷേ എല്ലാവരുടെയും ജാതി അറിയാനാണ് താത്പര്യം. പരസ്യമായി രാഹുല്‍ എങ്ങനെയാണ് ജാതി ചോദിക്കുക. നാണക്കേട് തോന്നുന്നുവെന്നും കങ്കണ…

Read More

രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജം; നടി മദ്യപിച്ചിരുന്നില്ലെന്ന് പോലീസ്

ബോളിവുഡ് നടി രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പോലീസ്. അമിതവേഗതയിൽ മദ്യപിച്ച് വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെന്നുമായിരുന്നു ലഭിച്ച പരാതി. സിസിടിവി ഉൾപ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു. പരാതിക്കാരൻ വ്യാജ പരാതിയാണ് നൽകിയതെന്നും പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പോലീസ് അറിയിച്ചു. മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവർ വാഹനം റിവേർസ് എടുമ്പോൾ…

Read More

മദ്യപിച്ച് പൊലീസുകാരെ ആക്രമിച്ചു; മൂന്ന് യുവതികൾ അറസ്റ്റിൽ

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ യുവതികൾ പാർട്ടിയിൽ പങ്കെടുക്കുകയും ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങി പ്രശ്നമുണ്ടാക്കുകയുമായിരുന്നു. മുംബൈയിലെ റെസിഡൻഷ്യൽ പ്രദേശമായ വിരാറിലാണ് സംഭവമുണ്ടായത്.  ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകൾ ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികൾ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ ആളുകൾ ആവശ്യപ്പെടുകയും ചെയ്തു. വിവരം…

Read More

അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി രം​ഗത്ത്. രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് കെ.എസ്.ആർ.ടി.സി പരാതി നൽകി. വലിയ വരുമാന നഷ്ടം ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ബംഗളൂരുവിലേക്കുള്ള സർവീസുകളിലാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി. നിരവധി സ്വകാര്യ ബസുകൾ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നുണ്ട്. എല്ലാം കോൺട്രാക്ട് കാര്യേജ് വ്യവസ്ഥയിലാണ്. ഈ ബസുകൾ റിസർവേഷനില്ലാതെ സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റരുതെന്നാണ് ചട്ടം….

Read More

പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ തമ്മിൽ കൂട്ടയടി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

ലക്നൗവിൽ നിന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടി കൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലക്‌നൗവിലെ ഫീനിക്‌സ് പലാസിയോ മാളിലെ ഒരു ക്ലബ്ബിനു പുറത്താണു യുവതികളുടെ പരാക്രമം.  പാതിരാത്രിയിൽ തുടങ്ങിയ വഴക്ക് മണിക്കൂറുകൾ നീണ്ടുനിന്നു. ഇവരുടെ ആൺസുഹൃത്തുക്കൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും യുവതികൾ ചെവിക്കൊണ്ടില്ല. ഉന്തിലും തള്ളിലും അവരും അകപ്പെട്ടു. വളരെനേരം സംഘർഷം തുടർന്നിട്ടും സുര‍ക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം. सावधान : ईयरफोन लगा लें। . लखनऊ…

Read More

മദ്യപിച്ച് ലക്കുകെട്ട് എസ്ഐയുടെ ചൂരൽപ്രയോഗം; കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി

നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും.  കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ…

Read More

30 കൊല്ലം മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകം മദ്യലഹരിയില്‍ വെളിപ്പെടുത്തി; 49-കാരന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ 49-കാരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി മുംബൈ പോലീസ്. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവര്‍ച്ചയുടേയും വിവരങ്ങളാണ് മദ്യലഹരിയില്‍ ഇയാള്‍ തുറന്നു പറഞ്ഞത്. സംഭവത്തില്‍ ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 1993 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ലോണാവാലയില്‍ നടന്ന സംഭവങ്ങളാണ് അവിനാശ് വെളിപ്പെടുത്തിയത്. അവിനാശും മറ്റു രണ്ടുപേരും ചേര്‍ന്ന് ലോണാവാലയില്‍ ഒരു വീട് കൊള്ളയടിക്കുകയും അതിനിടെ വീട്ടുടമയായ അന്‍പത്തഞ്ചുകാരനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ വീടിനടുത്ത് കടയുണ്ടായിരുന്ന അവിനാശിന്റെ നേതൃത്വത്തിലായിരുന്നു കവര്‍ച്ച…

Read More