ഗുജറാത്ത് തീരത്ത് നിന്ന് 3300 കിലോ മയക്കുമരുന്ന് പിടിച്ചു; 5 പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ഗുജറാത്തിലെ പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്. അതേസമയം കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കപ്പൽ P8I LRMR നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കപ്പൽ തടയാൻ നാവികസേന…

Read More

ലഹരി വിൽപ്പന നായ്ക്കളെ കാവൽ നിർത്തി; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റിൽ

തിരുവനന്തപുരത്ത് നായ്ക്കളെ കാവൽ നിർത്തി ലഹരിവിൽപ്പന നടത്തിയയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരിയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. മുമ്പും ഇയാളുടെ കൈയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് അറസ്റ്റിലായ വിഷ്ണു.

Read More

ഒമാനിൽ മയക്കുമരുന്നുമായി വിദേശി അറസ്റ്റിൽ

വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 115 കി​ലോ​ഗ്രാം ഹഷീ​ഷും 11 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും ​പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read More

പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രം

നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രസർക്കാർ. നാഷണൽ ഹെൽത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നായ്ക്കളുടെ കടിയേറ്റവരുടെ നിരക്കിൽ 26.5 % വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 2.18 ദശലക്ഷം ആയിരുന്നതിൽ നിന്ന് 2023 ആയപ്പോഴേക്കും 2.75 ദശലക്ഷമാവുകയാണ് ചെയ്തത്. നായ്ക്കളുടെ കടിയേൽക്കുന്നതിൽ 75%-വും തെരുവുനായ്ക്കളിൽ നിന്നാണെന്നും കണക്കുകൾ പറയുന്നു. എല്ലാ നായ്ക്കളും കടിക്കുന്നത് വിഷബാധയുണ്ടാക്കുന്നില്ലെങ്കിലും ആക്രമണമേറ്റാലുടൻ പേവിഷബാധ പ്രതിരോധ…

Read More

സിന്തറ്റിക് ലഹരിമരുന്നുമായി വ്ലോഗര്‍ പടിയില്‍

കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ചു വില്പന നടത്തിവന്ന വ്ലോഗര്‍ കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) അറസ്റ്റിലായി. മറ്റൂരില്‍ വെച്ച്‌ എക്സൈസ് സംഘം പിടികൂടുമ്ബോള്‍ 2.781 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ് എന്നിവയാണ് കൈവശം ഉണ്ടായിരുന്നത്. ഇവര്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രജിത്ത് ആര്‍. നായര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ്…

Read More

ലഹരി മരുന്നുമായി എറണാകുളത്ത് യുട്യൂബ് വ്ലോഗർ അറസ്റ്റിൽ

കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗർ പിടിയിലായി. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായാണ് യുവതി പിടിയിലായത്. കാലടി മറ്റൂരിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്വാതി കൃഷ്ണയുടെ അറസ്റ്റ്…

Read More

മദ്യവും മയക്കുമരുന്നുകളും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നു: കാന്തപുരം എ.പി അബൂബക്കർ

ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും ഉൾക്കൊണ്ട് ഇസ്‌ലാമിക വിശ്വാസം മുറുകെ പിടിക്കാൻ മുസ്‌ലിംകൾ തയ്യാറാവണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മദ്യവും മയക്കുമരുന്നുകളും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നുവെന്നും ലഹരിയിൽ നിന്നും മയക്കുമരുന്നിൽ നിന്നും എല്ലാ സമുദായങ്ങളും വിട്ട് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ കുട്ടികൾക്ക് ലഹരി വസ്തുക്കൾ ലഭിക്കുന്നത് അധികൃതർ ഗൗരവത്തോടെ കാണണമെന്നും ഇതിനെതിരെ ബോധവത്കരണം ശക്തമാക്കണമെന്നും കാന്തപുരം പറഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങൽ മഖ്ദൂമിയ്യ ഇരുപതാം വാർഷിക സമ്മേളനമായ വൈ20 യുടെ സമാപന…

Read More

തോക്ക് ചൂണ്ടി ഫാര്‍മസിയില്‍ നിന്നും മരുന്നുകൾ കവര്‍ന്നു; യുവാവ് പിടിയില്‍

ഫാര്‍മസിയില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി വയാഗ്രയും മറ്റ് മരുന്നുകളും തട്ടിയെടുത്ത് യുവാവ്. വിചിത്രമായ രീതിയില്‍ മരുന്നുകളുടെ പേരും മറ്റ് വിവരങ്ങളും എഴുതിയ ഒരു കുറിപ്പടി ഫാര്‍മസി ജീവനക്കാരന് നല്‍കിയ ശേഷം തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് ഇയാള്‍ വയാഗ്രയും കുറിപ്പടിയിലെ മറ്റ് മരുന്നുകളും തട്ടിയെടുത്ത് കടന്ന് കളഞ്ഞത്. ഫ്ളോറിഡയിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ഫ്ലോറിഡ സ്വദേശിയായ തോമസ് മ്യൂസ് എന്ന 23 കാരനാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പൊലിസ് പിന്നീട്…

Read More

ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം; റിപ്പോർട്ട് പുറത്ത്

ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകള്‍ക്കെതിരെയാണ് കണ്ടെത്തല്‍. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഗാബിയ, ഉസ്ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്സ്…

Read More

കാവലിന് നായ്‌ക്കൾ; വാടക വീട്ടിൽ ലഹരിവിൽപനയും അനാശാസ്യ പ്രവർത്തനവും: 3 പേർ പിടിയിൽ

മാരക ലഹരിമരുന്നുകളുമായി കല്ലമ്പലത്ത് മൂന്നു യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു. വിഷ്ണുവിനെ കഴിഞ്ഞ…

Read More