
മയക്കുമരുന്ന് ഉപയോഗിച്ച് പല്ലു പൊടിയുന്ന നടൻ!; ടിനി ടോം വെളിപ്പെടുത്തിയ നടൻ ആര്?
പ്രമുഖ നടനും മിമിക്രിതാരവുമായ ടിനി ടോമിന്റെ വെളിപ്പെടുത്തൽ വൻ മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. നടുക്കുന്ന വെളിപ്പെടുത്തലാണു താരം നടത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗത്താൽ പല്ലുപൊടിയുന്നൊരു താരം മലയാളസിനിമയിലുണ്ടെന്നാണു ടിനി വെളിപ്പെടുത്തിയത്. ചലച്ചിത്രതാരങ്ങളുടെ സംഘടനയുടെ ഭാരവാഹി കൂടിയായ ടിനിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. ആഴ്ചകളായി ചലച്ചിത്രമേഖലയിൽ വൻ വെളിപ്പെടുത്തലുകളാണ് ഉണ്ടാകുന്നത്. യുവതാരങ്ങളെയും അവരുടെ അപഥസഞ്ചാരങ്ങളെയും കുറിച്ചാണ് വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്. നിർമാതാക്കളും സംവിധായകരുമാണ് യുവതാരങ്ങൾക്കെതിരെ തുറന്നടിച്ചത്. ലൊക്കേഷനുകളിൽ ചില യുവതാരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതും സെറ്റിൽ അലമ്പുണ്ടാക്കുന്നതുമെല്ലാം പതിവാണെന്നാണ് പലരും പറയുന്നത്.ഷെയ്ൻ നിഗം, ശ്രീനാഥ്…