മയക്കുമരുന്ന് കടത്ത് ; യാത്രക്കാരൻ മസ്കത്ത് വിമാനത്താവളത്തിൽ പിടിയിൽ

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഏ​ഷ്യ​ൻ പൗ​ര​നാ​യ പ്ര​തി​യി​ൽ​നി​ന്നും 120 ഹെ​റോ​യി​ൻ ഗു​ളി​ക​ക​ൾ ക​ണ്ടെ​ടു​ത്തു. വ​യ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ നേ​രി​ടു​ന്ന​തി​നു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലാ​ണ് പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മയക്കുമരുന്ന് കടത്ത് ; പ്രതികളെ ബഹ്റൈനിൽ എത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

1,30,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത സു​പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളെ ബ​ഹ്റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്റെ സൂ​ത്ര​ധാ​ര​രെ​ന്ന് ക​രു​തു​ന്ന പ്ര​തി​ക​ൾ ര​ണ്ടു​പേ​രും 26 വ​യ​സ്സു​ള്ള​വ​രാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ 6,40,000 ദി​നാ​ർ (ഏ​ക​ദേ​ശം 1.7 ദ​ശ​ല​ക്ഷം ഡോ​ള​ർ) മൂ​ല്യ​മു​ള്ള ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ്, മ​യ​ക്കു​മ​രു​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​ണ് കാ​ർ​ഗോ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്ര​ത്യേ​ക വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ…

Read More

ലഹരി കടത്ത് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ

എംഡിഎംഎ വിൽപ്പന തൊഴിലാക്കിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ. മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി നിസാർ ബാബു (ബെൻസ് ബാബു -42), തിരുനാവായ പട്ടർനടക്കാവ് സ്വദേശി ഒരുവിൽ മുഹമ്മദ് (33) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് നിസാർ ബാബുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. നേരത്തെ ഒരു ലക്ഷം രൂപയുടെ എം ഡി എം എയുമായി…

Read More

മയക്കുമരുന്ന് കടത്ത് ; ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ട ഈ​ജി​പ്​​ഷ്യ​ൻ പൗ​രന്റെ വ​ധ​ശി​ക്ഷ മ​ക്ക​യി​ൽ ന​ട​പ്പാ​ക്കി. ഔ​​ഷ​ധ ഗു​ളി​ക​ളെ​ന്ന വ്യാ​ജ്യേ​ന ആം​ഫ​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​ച്ച്​ രാ​ജ്യ​ത്ത്​ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട മി​സ്​​ബാ​ഹ്​ അ​ൽ സൗ​ദി മി​സ്​​ബാ​ഹ്​ ഇ​മാം എ​ന്ന​യാ​ളു​ടെ ശി​ക്ഷ​യാ​ണ്​ ന​ട​പ്പാ​ക്കി​യ​ത്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ സ​ഹി​ത​മാ​ണ്​ ന​ർ​ക്കോ​ട്ടി​ക്​ വി​ഭാ​ഗം പ്ര​തി​യെ പ്രോ​സി​ക്യൂ​ഷ​ന്​ മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കൃ​ത്യ​മാ​യ വി​ചാ​ര​ണ​ക്കും തെ​ളി​വു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കും ശേ​ഷം പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി എ​ന്ന്​ ഉ​റ​പ്പാ​ക്കി​യാ​ണ്​ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ഭാ​ഗം പി​ന്നീ​ട് അ​പ്പീ​ലു​മാ​യി​ മേ​ൽ​കോ​ട​തി​യെ​യും സു​പ്രീം…

Read More

മയക്കുമരുന്ന് കടത്ത് ; ഒമാനിൽ രണ്ട് പ്രവാസികൾ പിടിയിൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ്ര​തി​ക​ളാ​യ ഏ​ഷ്യ​ൻ പൗ​ര​ൻ​മാ​രെ മ​യ​ക്കു​മ​രു​ന്നു​ക​ളെ​യും ല​ഹ​രി പ​ദാ​ർ​ഥങ്ങ​ളെ​യും ചെ​റു​ക്കു​ന്ന​തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ, ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ക്രി​സ്റ്റ​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സും ഹഷീഷും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

കൊച്ചിയിൽ നിന്ന് ഹെറോയിൻ പിടികൂടിയ സംഭവം; ഇടപാടിന് പിന്നിൽ പാക് സംഘം

കൊച്ചി പുറംകടലിൽ നിന്ന് പിടികൂടിയ 200 കിലോ ഹെറോയിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കിയുളള ഹാജി അലി  നെറ്റ് വർക്കെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ട ചരക്ക് ശ്രീലങ്കയിലേക്കാണ് നീങ്ങിയത്. ഇതിന്‍റെ ഒരു ഭാഗം പിന്നീട് ഇന്ത്യയിൽ എത്താനിരുന്നതാണെന്നും എൻ സി  ബി അറിയിച്ചു. മത്സ്യ ബന്ധന ട്രോളറിൽ കൊണ്ടുവന്ന ഇരുനൂറ് കിലോ ഹെറോയിനാണ് കൊച്ചിയുടെ പുറങ്കടലിൽ വെച്ച് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ലഹരികടത്തിന് ഇടനിലക്കാരായ…

Read More