
മയക്കുമരുന്ന് ചെറുക്കൽ ; അന്താരാഷ്ട്ര സഹകരണവും ഏകോപനവും പ്രധാനം
ഇറാഖിലെ ബാഗ്ദാദിൽ നടന്ന ആന്റി ഡ്രഗ് കോൺഫറൻസിൽ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് പങ്കെടുത്തു. മയക്കുമരുന്ന് സൃഷ്ടിക്കുന്ന സാമൂഹിക അപകടവും പ്രതിരോധത്തിന്റെ പ്രാധാന്യവും ശൈഖ് ഫഹദ് ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ വിശദീകരിച്ചു. മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഏകോപനവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, വിവരങ്ങളുടെ കൈമാറൽ, രാജ്യങ്ങൾക്കിടയിൽ ആശയവിനിമയ സംവിധാനങ്ങൾ വികസിപ്പിക്കൽ എന്നിവയും സൂചിപ്പിച്ചു. മയക്കുമരുന്ന് കടത്ത് നേരിടുന്നതിൽ പ്രാദേശിക,…