
സിനിമ എടുത്താൽ മാഫിയ ആകില്ല, യഥാർഥ ലഹരിമാഫിയയെ കണ്ടെത്തണം; ആഷിഖ് അബു
മലയാള സിനിമാലോകത്തെ ലഹരിമാഫിയക്ക് നേതൃത്വം നൽകുന്നത് താനാണെന്നുള്ള ആരോപണങ്ങൾക്ക് മറുപടി നൽകി ആഷിഖ് അബു. ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ എടുത്തത് കൊണ്ട് മാത്രം താൻ മാഫിയ തലവൻ ആകില്ലെന്നും നിയമസംവിധാനം വഴി ലഹരി മാഫിയയെ കണ്ടെത്താമെന്നും ആഷിഖ് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണമെന്നും ആഷിഖ് അബു പറഞ്ഞു. ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്തു…