സ്റ്റിങ് ഓപ്പറേഷനുമായി ബഹ്റൈൻ പൊലീസ് ; ഏഷ്യക്കാർ അടങ്ങിയ ലഹരി കടത്ത് സംഘം പിടിയിൽ

ബ​ഹ്‌​റൈ​നി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ വ​ല​യി​ലാ​ക്കാ​ൻ സ്റ്റി​ങ് ഓ​പ​റേ​ഷ​നു​മാ​യി ബ​ഹ്റൈ​ൻ പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്റ്റി​ങ് ഓ​പ​റേ​ഷ​നി​ലൂ​ടെ ഏ​ഷ്യ​ക്കാ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ആ​ന്റി നാ​ർ​കോ​ട്ടി​ക്സ് വി​ഭാ​ഗം വ​ല​യി​ലാ​ക്കി​യ​ത്. വ്യാ​പ​ക​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഏ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വി​നെ നോ​ട്ട​മി​ട്ട​ത്. ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ വ്യ​ക്ത​മാ​യ​തോ​ടെ ഒ​രാ​ളെ ഉ​പ​ഭോ​ക്​​താ​വെ​ന്ന വ്യാ​ജേ​ന അ​യ​ക്കു​ക​യാ​യി​രു​ന്നു. 12 ദീ​നാ​റി​ന്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ വാ​ങ്ങാ​മെ​ന്ന് സ​മ്മ​തി​ച്ച് പൊ​ലീ​സ​യ​ച്ച ആ​ൾ യു​വാ​വി​നെ സ​മീ​പി​ച്ചു. 12 ദീ​നാ​ർ ന​ൽ​കി​യ​പ്പോ​ൾ ‘ഷാ​ബു’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് പ്ര​തി കൈ​മാ​റി. മ​നാ​മ​യി​ലെ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു…

Read More

തിരുവനന്തപുരം വീണ്ടും ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം ; സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം

തിരുവനന്തപുരത്ത് വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം വെള്ളറട കണ്ണനല്ലൂരിൽ ഇന്നലെ രാത്രിയുണ്ടായ അക്രമത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റർക്ക് വെട്ടേറ്റു. കൺസ്യൂമർഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മർദനമേറ്റു. സംഭവത്തിൽ 17-കാരനെ പൊലീസ് പിടികൂടി. മൂന്ന് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രി കണ്ണനൂരിൽ ഭീകരാന്തരീക്ഷം വിതച്ചത്. മദ്യപിച്ചെത്തിയ സംഘം വാഹനങ്ങൾ തടഞ്ഞുനിർത്തുകയും യാത്രക്കാരെ അസഭ്യം പറയുകയുമായിരുന്നു. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചെന്നും പരാതിയുണ്ട്. ഇതിനിടയിലാണ് അതുവഴി വന്ന കൺസ്യൂമർഫെഡ് ജീവനക്കാരി സരിതയ്ക്കും ഭർത്താവിനും മർദനമേറ്റത്. ഇത്…

Read More