ഒമാനിൽ മയക്കുമരുന്ന് വേട്ട ; സ്വദേശി പൗ​രൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി പൗ​ര​നു​ൾ​പ്പെ​ടെ ഏ​ഴു​​പേ​രെ മ​സ്ക​ത്തി​ൽ ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 100 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷ്, ക്രി​സ്റ്റ​ൽ, മ​രി​ജു​വാ​ന, ഹെ​റോ​യി​ൻ, 17,700 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​വ​രു​ടെ പ​ക്ക​ലി​ൽ​നി​ന്നും പി​ട​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​രി​ൽ ആ​റു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മി​ക​ച്ച ​പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന; വിദ്യാർഥികൾ അടക്കം 7 പേർ അറസ്റ്റിൽ

കൊടുങ്ങയ്യൂരിലെ രാസലഹരി വീട്ടിൽ ഉൽപാദിപ്പിച്ച് വിൽപന നടത്തിയ 5 കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. രസതന്ത്ര വിദ്യാർഥിയും 4 എൻജിനീയറിങ് വിദ്യാർഥികളുമാണ് പിടിയിലായത്. ഇവരിൽനിന്ന് ഒരുകോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റമിൻ പിടികൂടി. ഇംഗ്ലീഷ് ടിവി സീരീസ് കണ്ടാണ് ഇവർ വീട്ടിൽ ലാബ് ഒരുക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫ്‌ലെമിങ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീൺ പ്രണവ് (21), കിഷോർ (21), ജ്ഞാനപാണ്ഡ്യൻ (22), അരുൺകുമാർ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജ്ഞാനപണ്ഡ്യൻ…

Read More