ഔദ്യോഗിക അനുമതി ലഭിച്ചില്ല, മോദി-ബിൽ ഗേറ്റ്‌സ് അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം പ്രസാർ ഭാരതി ഉപേക്ഷിച്ചു

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 45 മിനിട്ട് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷൻ ഔദ്യോഗികമായി മറുപടി നൽകിയില്ല. എന്നാൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചതായാണു വിവരം. അഭിമുഖം പ്രക്ഷേപണം ചെയ്താൽ അത് ഔദ്യോഗിക മാധ്യമ സംവിധാനങ്ങൾ ഭരണകക്ഷിക്കായി…

Read More

തമിഴ്‌നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി; ടി.ആർ.ബി. രാജയെ ഉൾപ്പെടുത്തി

തമിഴ്നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. മുതിർന്ന നേതാവ് ടി.ആർ. ബാലുവിന്റെ മകൻ ടി.ആർ.ബി. രാജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. മന്നാർഗുഡിയിൽനിന്നുള്ള എംഎൽഎയാണ് ടി.ആർ.ബി. രാജ. ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കുമെന്ന് ഗവർണറുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ടി.ബി.ആർ. രാജയെ ഉൾപ്പെടുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രി തിരു എസ്. എം. നാസറിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 35 അംഗ മന്ത്രിസഭയാണ് നിലവിൽ തമിഴ്‌നാട്ടിലുള്ളത്. ധനമന്ത്രി പളനിവേൽ ത്യാഗരാജനുമായി ബന്ധപ്പെട്ട…

Read More