
യുഎഇയിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് നിർമിത ബുദ്ധി ഡ്രോണുകൾ
യു.എ.ഇയിലെ കണ്ടല്‍ക്കാടിന്റെയും മറ്റ് ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ‘നബാത്’ പദ്ധതിക്ക് തുടക്കം. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂതന സാങ്കേതികവിദ്യ ഗവേഷണ കൗണ്‍സിലിന്റെ (എ.ടി.ആര്.സി) സ്ഥാപനമായ വെഞ്ച്വര്‍ വണ്‍ ആണ് പദ്ധതിക്ക് പിന്നില്‍. എ.ടി.ആര്.സിയുടെ കീഴിലുള്ള ടെക്നോളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നബാത്തിന് പിന്നിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. കണ്ടല്‍ക്കാടുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഇവ വിശകലനം ചെയ്യുന്നതിനുമായി സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് നബാത്ത് ഉപയോഗപ്പെടുത്തുക. ഈ പരിസ്ഥിതി വിവരങ്ങളിലൂടെ ഓരോ പരിതസ്ഥിതിയിലും കണ്ടല്‍ക്കാടുകള്‍…