
അബുദാബി: ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി
എമിറേറ്റിലെ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ’48/ 2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. അബുദാബിയിലെ ഡ്രോണുകളുടെ സൈനികേതര ഉപയോഗം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണിത്. ഡ്രോണുകൾ, പൈലറ്റില്ലാത്ത മറ്റു ചെറു വിമാനങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. ഇവയുടെ എമിറേറ്റിലെ (ഫ്രീ സോണുകളിൽ ഉൾപ്പടെ) ഉപയോഗം നിയന്ത്രിക്കുന്നതും, ഇവയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, നടപടിക്രമങ്ങൾ എന്നിവ ഏകീകരിക്കുന്നതിനും ഈ തീരുമാനത്തിലൂടെ DMT ലക്ഷ്യമിടുന്നു. .@AbuDhabiDMT has issued regulations on…