
അടിയന്തര സാഹചര്യം നേരിടാൻ ഡ്രോൺ നിരീക്ഷണവുമായി ദുബൈ പൊലീസ്
അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കാൻ വിവിധ മേഖലകളിൽ ഡ്രോൺ നിരീക്ഷണം നടത്തി ദുബൈ പൊലീസ്. തിങ്കളാഴ്ച ചിലയിടങ്ങളിൽ ഡ്രോണുകളെ കാണുമെന്ന് നിവാസികൾക്ക് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. നീല നിറത്തിൽ അടയാളപ്പെടുത്തിയ ഡ്രോണുകൾ പൊലീസിന്റേതായിരിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ പൊലീസ് അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിലൂടെ ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്നും ദുബൈ പൊലീസ് വ്യക്തമാക്കി.