
ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ; സ്ഫോടനം വടക്കൻ ഇസ്രയേൽ സന്ദർശനത്തിന് തൊട്ട് മുൻപ്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ട്. വടക്കൻ ഇസ്രായേലിൽ നെതന്യാഹുവിന്റെ സന്ദർശനത്തിനു തൊട്ടുമുൻപ് ഡ്രോൺ ആക്രമണം നടന്നു. ഹിസ്ബുല്ല ആക്രമണം ശക്തമായ മേഖലയിലാണു സംഭവം. ഇതേതുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നു. ലബനാൻ അതിർത്തിയോട് ചേർന്ന മെറ്റൂലയിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സുരക്ഷാഭീഷണിയെ തുടർന്ന് മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാരെയും മേഖലയിൽ സേവനത്തിലുള്ള സൈനികരെയും കാണാനായി നെതന്യാഹു എത്തുന്നതിന് 20 മിനിറ്റ് മുൻപാണ് ഡ്രോൺ പൊട്ടിത്തെറിച്ചത്. ആക്രമണസമയത്ത് പ്രധാനമന്ത്രിയുടെ…