
ദുബൈയിൽ ഉയർന്ന കെട്ടിടങ്ങളിൽ നിരീക്ഷണം നടത്താൻ ഡ്രോൺ
ദുബൈ എമിറേറ്റിൽ രണ്ടിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ് ജുമൈറ ലേക്ക് ടവേഴ്സിലെയും അപ്ടൗൺ ദുബൈയിലെയും ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ സജ്ജീകരിച്ചത്. ഉയർന്ന കെട്ടിടങ്ങളിൽ അടിയന്തര സാഹചര്യങ്ങളോ തീപിടിത്തമോ ഉണ്ടായാൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നേരിടാൻ ദുബൈ മൾട്ടികമോഡിറ്റീസ് സെൻററിനെയും(ഡി.എം.സി.സി) ദുബൈ പൊലീസിനെയും പുതിയ സംവിധാനം സഹായിക്കും. ദുബൈ പൊലീസിന്‍റെ നൂതന ഡ്രോൺ ബോക്‌സ് ശൃംഖലയാണ് രണ്ട് കമ്യൂണിറ്റികളിലും വിന്യസിക്കുന്നത്….