ലോറി അപകടം: ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ലോറികൾ നിരത്തിൽ പായുന്നത് നിയന്ത്രിക്കാൻ നടപടികളില്ലാതിരിക്കെ, ഗതാഗത വകുപ്പ് അവർക്ക് ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങുന്നു. ടിപ്പർ ഡ്രൈവർമാരെയാണ് പ്രത്യേകം പരിഗണിക്കുന്നത്. ഇന്നലെ രാവിലെ നടക്കാൻ പോയ ഒരാളുടെ ജീവൻ കൊച്ചിയിൽ ടോറസ് ലോറി കവർന്നപ്പോൾ കരുനാഗപ്പള്ളിയിൽ തടിലോറി വീട്ടമ്മയുടെ ജീവൻ പന്താടി! ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഓരോ ആർ.ടി ഓഫീസിനു കീഴിലും രജിസ്റ്റർ ചെയ്തിട്ടുള്ള ടിപ്പർ, ലോറി ഡ്രൈവർമാരുടെ ലിസ്റ്റ് തയ്യാറാക്കി പരിശീലനം കൊടുക്കാനാണ് തീരുമാനം. ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെയും കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സെന്ററിലെയും…

Read More

മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ്; കേരളത്തിൽ കെഎസ്ആര്‍ടിസിയുടെ 22 ഡ്രൈവിംഗ് സ്‌കൂളുകള്‍ 

കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത്  22 സ്ഥലങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നു.  സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കാനാണ് തീരുമാനം. കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള…

Read More

വാഹനം ഓടിക്കുമ്പോൾ ജിപിഎസ് ഉപയോഗം; നിയമ ലംഘനമായി കണക്കാക്കുമെന്ന് റോയൽ ഒമാൻ പൊലീസ്

ഒമാനിൽ വാഹനമോടിക്കുമ്പോൾ സ്ഥലങ്ങളുടെ ലൊക്കേഷനോ വിലാസമോ കണ്ടെത്തുന്നതിന് പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ്. മൊബൈൽ ഫോണുകളും മാപ്പ് പോലുള്ള ജി പി എസ് ആപ്ലിക്കേഷനുകളുടെയും ഉപയോഗവും നിയമലംഘനമായി കണക്കാക്കപ്പെടും. വാഹനത്തിനുള്ളിൽ ഹോൾഡറിൽ വെച്ചുള്ള മൊബൈൽ ഉപയോഗവും നിയമ ലംഘനമായി കണക്കാക്കും. ജി.പി.എസ് നാവിഗേഷൻ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ സെറ്റ് ചെയ്തുവെക്കണമെന്നാണ് റോഡ് സുരക്ഷമേഖലയലുള്ള വിദഗ്ധർ പറയുന്നത്. ടെക്‌സ്‌റ്റ് സന്ദേശം ചെയ്യാതിതിരിക്കുക, ഓൺലൈൻ ബ്രൗസിങ് ഒഴിവാക്കുക, വീഡിയോ കാണാതിരിക്കുക, കോളുകൾക്ക്…

Read More

യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ്: കെ ബി ​ഗണേഷ് കുമാർ

കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ. ലോകനിലവാരത്തിലേക്ക് ഡ്രൈവിം​ഗ് ഉയർത്തുകയാണ് ലക്ഷ്യം. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് പറഞ്ഞ ​ഗണേഷ്കുമാർ ഡ്രൈവിം​ഗ് സ്കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ചതോടെ ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെയാണ്. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍…

Read More

ലേണേഴ്സ് പരീക്ഷയിൽ 59 തവണ തോറ്റു; ഒടുവിൽ വിജയം

യുകെയില്‍ ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള തിയറി പരീക്ഷയില്‍ 59 തവണ പരാജയപ്പെട്ട പരീക്ഷാര്‍ത്ഥി ഒടുവില്‍ അറുപതാമത്തെ ശ്രമത്തില്‍ കരകയറി. വുസ്റ്റര്‍ഷെയര്‍ കൗണ്ടിയിലാണ് രാജ്യത്തു തന്നെ ഏറ്റവുമധികം തവണ തിയറി പരീക്ഷ എഴുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടത്. അതേസമയം ലൈസന്‍സ് സ്വന്തമാക്കാനുള്ള പരീക്ഷാര്‍ത്ഥിയുടെ സ്ഥിരോത്സാഹത്തെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും നിരവധിപ്പേര്‍ പ്രകീര്‍ത്തിച്ചു. പരീക്ഷാര്‍ത്ഥിയുടെ പേരും മറ്റ് വിവരങ്ങളുമൊന്നും പുറത്തുവിട്ടിട്ടില്ല. 1748 പൗണ്ടും (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) 60 മണിക്കൂറുമാണ് ലേണേഴ്സ് പരീക്ഷയ്ക്കായി ഇയാള്‍ ചെലവാക്കിയതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍…

Read More

നി​യ​മാ​നു​സ​ര​ണം ഇ-​സ്കൂ​ട്ട​ർ ഓ​ടി​ച്ചാ​ൽ ‘സ്കൂ​ട്ട​ർ ഹീ​റോ’ പി​ൻ

ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട എ​ല്ലാ നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ച റൈ​ഡ​ർ​മാ​ർ​ക്ക്​ ദു​ബൈ പൊ​ലീ​സി​ന്‍റെ അ​വാ​ർ​ഡ്. ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി​യാ​ണ്​ റൈ​ഡ​ർ​മാ​രെ ആ​ദ​രി​ച്ച്​ ‘സ്കൂ​ട്ട​ർ ഹീ​റോ’ പി​ൻ സ​മ്മാ​നി​ച്ച​ത്. ഇ-​സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ ധാ​രാ​ള​മാ​യി അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യം​വെ​ച്ച്​ പു​തി​യ സം​വി​ധാ​നം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ​ത്. അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ദു​ബൈ പൊ​ലീ​സി​ലെ ട്രാ​ഫി​ക്​ എ​ജു​ക്കേ​ഷ​ൻ വ​കു​പ്പ്​ ഒ​രു ടീ​മി​നെ ത​ന്നെ നി​ശ്ച​യി​ച്ച്​ റൈ​ഡ​ർ​മാ​രെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ ക​ണ്ടെ​ത്തി​യ​വ​ർ​ക്കാ​ണ്​ നി​ല​വി​ൽ ‘സ്കൂ​ട്ട​ർ…

Read More

മോഹൻലാൽ പെർഫെക്ട് ഡ്രൈവറാണ്, അന്ന് ഡ്രൈവിങ് കണ്ട് അന്തംവിട്ടു; മണിയൻപിള്ള രാജു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു. വർഷങ്ങളായി സിനിമയിൽ തുടരുന്ന അദ്ദേഹത്തിന് സിനിമയിൽ നിന്നും നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മണിയൻപിള്ള രാജു. ഇതിൽ മോഹൻലാലുമായി സിനിമയിൽ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജുവാണ്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നു നിരവധി…

Read More

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് വൺ ഡേ ടെസ്റ്റ് ജൂലൈ 17 മുതൽ ആരംഭിക്കും

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വൺ ഡേ ടെസ്റ്റുമായി റാസൽഖൈമ എമിറേറ്റും. നേരത്തെ ഷാർജയും വൺ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ എമിറേറ്റ് അധികൃതർ വ്യക്തമാക്കുന്നു. ജൂലൈ 17 തിങ്കളാഴ്ച മുതലായിരിക്കും വൺ ഡേ ടെസ്റ്റ് ആരംഭിക്കുക. ഈ വർഷം അവസാനം വരെ ഈ പദ്ധതി തുടരുമെന്ന് അധികൃകർ അറിയിച്ചു. പദ്ധതി കാലാവധി അടുത്തവർഷത്തേക്ക് നീട്ടുന്ന കാര്യം ഈ വർഷം അവസാനം തീരുമാനിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്….

Read More

കാത്തിരിപ്പില്ല, ദുബായിയിൽ ഡ്രൈവിങ് ലൈസന്‍സ് ഇനി രണ്ട് മണിക്കൂറിനകം വീട്ടില്‍ കിട്ടും

വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്‍.ടി.എ. പുതിയ സേവനം പ്രഖ്യാപിച്ചത്. ഇതോടെ ഡ്രൈവിങ് ലൈസന്‍സ് നേടുക എന്നത് വേഗത്തിലാകും. ദുബായിലും അതേദിവസം തന്നെ അബുദാബിയിലും ഷാര്‍ജയിലും സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി.എ.വെബ്സൈറ്റുമായി ബന്ധപ്പെടണം. അധികക്ലാസ് ആവശ്യമില്ലാതെ ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സ് നടപടിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ആര്‍.ടി.എ. അറിയിച്ചിരുന്നു. 2200 ദിര്‍ഹമാണ് ഗോള്‍ഡന്‍ ചാന്‍സിന്…

Read More