
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം ഡ്രൈവിങ് കടുത്ത നിയമലംഘനമാണെന്ന് വ്യക്തമാക്കിയ അധികൃതർ, കുറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും സുരക്ഷയുടെ ഭാഗമാണെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്ക്ൾ 29 അനുസരിച്ച്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനു കീഴിലെ ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ഡ്രൈവിങ് ലൈസൻസ് നേടിയതിന് ശേഷം മാത്രമെ റോഡിൽ ഒരു മെക്കാനിക്കൽ വാഹനമോടിക്കാൻ പാടുള്ളൂ. ജി.സി.സി പൗരന്മാർക്ക് അവരുടെ രാജ്യങ്ങളിൽനിന്നുള്ള…