
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം ; സമരം പിൻവലിച്ച് ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ
ഡ്രൈവിങ് സ്കൂൾ സംഘടനകൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എംഐടി വാഹനം ഒഴിവാക്കും, ഒരു ദിവസം 40 ടെസ്റ്റുകൾ നടത്തും, ഡ്യുവൽ ക്ലച്ചുള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം, രണ്ട് എംവിഡിയുള്ള സ്ഥലങ്ങളിൽ 80 ടെസ്റ്റുകൾ വരെ നടത്താം തുടങ്ങിയ തീരുമാനങ്ങളാണ് ചർച്ചയിൽ ഉണ്ടായത്. വളരെ പോസിറ്റീവ് ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും സമരം പിൻവലിക്കാമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചതായും മന്ത്രി…