ഓണാഘോഷത്തിന് കാറിന്റെ വാതിലിലുമിരുന്ന് യാത്ര; വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ കാഞ്ഞിരോട് നെഹർ കോളേജിലെ ഏതാനും വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിട്ടു. കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്ര ചെയ്ത സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കോളേജിലെ വിദ്യാർഥികൾ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങൾ പുറത്തായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും സംഭവത്തിൽ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർ.ടി.ഒ. തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്.

Read More

ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, അറിയാം

പല രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് നിയമ സാധുതയുണ്ട്.  വാഹനം ഓടിക്കാൻ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസൻസുകളെ ഉപയോഗിക്കാം. നമ്മുടെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം.  സാധാരണ വിദേശയാത്രകളിൽ പൊതുഗതാഗതത്തേയോ ടാക്സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകൾ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു തന്നെ വാഹനങ്ങൾ ഓടിക്കാൻ…

Read More

ആർ.സിയും ലൈസൻസും ഇനി തപാൽമാർഗം വരില്ല; ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം വീട്ടിലെത്തില്ല. തിരിച്ചറിയൽ രേഖകൾ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അപേക്ഷയോടൊപ്പം വാഹനമുടമകളിൽനിന്ന് 45 രൂപ വീതം തപാൽനിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്‌കാരം. ഏജന്റുമാരുടെ കൈവശം കൊടുക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  ആർ.സി. ബുക്ക്, ലൈസൻസ് എന്നിവയുടെ അച്ചടിയും വിതരണവും നവംബർ മുതൽ നിലച്ചിരിക്കുകയാണ്. അച്ചടിയുടെ ചുമതലയുള്ള കരാർ കമ്പനിക്ക് എട്ടു കോടിയിലേറെ രൂപ കുടിശ്ശികയായതിനെത്തുടർന്നാണിത്. അച്ചടി തുടങ്ങിയാൽ രേഖകൾ പെട്ടെന്നുതന്നെ വാഹനമുടമകൾക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ്…

Read More