
ഡ്രൈവിങ്ങിൽ ജാഗ്രത വേണം: റമദാൻ കാമ്പയിനുമായി ദുബായ് ആർടി.എ
റമദാനിൽ വാഹനാപകടങ്ങൾ കുറക്കുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ നിർദേശിച്ച് പ്രത്യേക കാമ്പയിനുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വ്രതമെടുക്കുന്നത് കാരണം ഭക്ഷണക്രമത്തിലും ഉറക്കത്തിലും മാറ്റമുണ്ടാകുന്നതിനാൽ മയക്കമോ തളർച്ചയോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കരുതെന്ന് ഡ്രൈവർമാരോട് അധികൃതർ നിർദേശിച്ചു. റമദാനിൽ മുഴുവൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.ടി.എ കാമ്പയിൻ തുടങ്ങിയത്. റോഡിൽ നിയമങ്ങൾ പാലിച്ച് റമദാൻ മുന്നോട്ടുവെക്കുന്ന സൽസ്വഭാവത്തിൽ മാതൃക കാണിക്കാനും റോഡിൽ മറ്റുള്ളവരുടെ അവകാശങ്ങൾ അനുവദിക്കുന്നതിലും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. അഞ്ച് സെക്കൻഡ് റോഡിൽ മയങ്ങുന്നത് കണ്ണടച്ച്…